തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി ഒരു മരണം; നിരവധി പേര്‍ക്ക പരുക്ക്‌

Posted on: April 10, 2013 8:37 am | Last updated: April 10, 2013 at 3:33 pm

10_accident_2_1423159gചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്ത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. യശ്വന്ത്പൂര്‍-മുര്‍സഫ്പൂര്‍ ട്രെയിനിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. രാവിലെ അഞ്ചരയോടെയാണ് അപകടം. പോലീസിന്റെ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലതെത്തിയിടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക ശക്തമാണ്.

അഞ്ച് എസി കോച്ചും ആറ് നോണ്‍ എസി കോച്ചുകളുമാണ് അപകടത്തില്‍പ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കോണത്തെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടവരില്‍ കൂടുതലും നോണ്‍ എസി കോച്ചുകളില്‍ സഞ്ചരിച്ചവരാണ്. ബര്‍ത്തുകളില്‍ നിന്നും താഴെ വീണ് പരിക്കേറ്റവരും നിരവധിയാണ്.

ട്രെയിന്‍ പാളം തെറ്റി മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ലോക്കോപൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ മറിഞ്ഞില്ലന്നും ലോക്കോ പൈലറ്റ് അറിയിച്ചു.