സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: April 9, 2013 2:56 pm | Last updated: April 9, 2013 at 2:56 pm

ഗുവാഹാട്ടി: അസമില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ദിബ്രുഗഡ് ജില്ലയിലെ മോറാനിലാണ് സംഭവം.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യത്തോടൊപ്പം സംയുക്തമായാണ് തീവ്രവാദികളെ വധിച്ചത്. തിങ്കളാഴ്ച രാവിലെ 3.40ന് ആരംഭിച്ച ഏറ്റമുട്ടല്‍ അരമണിക്കൂര്‍ നീണ്ടു നിന്നു. ഒരു എച്ച്.കെ33 പിസ്റ്റള്‍, ഒരു ഒമ്പത് എം.എം പിസ്റ്റള്‍, രണ്ട് ചൈനീസ് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ തുടങ്ങി നിരവധി ആയുധങ്ങള്‍ കൊല്ലപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.