മാവോയിസ്റ്റുകളെന്നാരോപിച്ച് അറസ്റ്റിലായവര്‍ക്ക് ജാമ്യം

Posted on: April 9, 2013 2:16 pm | Last updated: April 9, 2013 at 2:16 pm

കൊച്ചി: മാവോയിസ്റ്റുകളെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത നാലുപേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിടിയിലായവര്‍ കുറ്റവാളികളാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ലോഡ്ജില്‍ യോഗം ചേര്‍ന്നുവെന്നത് ദേശദ്രോഹ പ്രവര്‍ത്തനത്തിന് തെളിവല്ലെന്നും കോടതി നിരീക്ഷിച്ചു. മാവേലിക്കരയില്‍ വെച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.