ഗണേഷ് പ്രശ്‌നം:പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: April 9, 2013 10:04 am | Last updated: April 9, 2013 at 10:36 am

തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്
സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്
പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വി.എസ്. സുനില്‍ കുമാര്‍ ആയിരുന്നു നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഗണേഷ് കോടതിയെ സമീപിച്ചത്. ധാരണ ലംഘിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടുനിന്നുവെന്നും അദ്ദേഹം യാമിനിയെ വഞ്ചിച്ചുവെന്നും വി.എസ്. സുനില്‍കുമാര്‍ എഴുതി തയാറാക്കിയ പ്രമേയത്തില്‍ പറയുന്നു.

അതേസമയം ഒരേ കാര്യം പല തവണ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടങ്ങള്‍ക്കനുസരിച്ചാണ് ചെയര്‍ പെരുമാറുകയെന്നും വിഷയം ആവര്‍ത്തിച്ച് സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു.

തന്റെ അറിവോടെയല്ല ഗണേഷ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.