അല്‍ഫുര്‍ഖാന്‍ വാര്‍ഷികം സമാപിച്ചു

Posted on: April 9, 2013 2:09 am | Last updated: April 9, 2013 at 2:09 am

വണ്ടൂര്‍: ആസുരകാലം കണ്ട്‌നില്‍ക്കണോ കണ്ണ് തുറക്കണോ എന്ന ശീര്‍ഷകത്തില്‍ രണ്ട് ദിനങ്ങളിലായി നടത്തിയ അല്‍ ഫുര്‍ഖാന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം അല്‍ഫുര്‍ഖാന്‍ പ്രസിഡന്റ്് സി എം കുട്ടി മൗലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് കോഴിക്കോട് ജില്ല സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.

പ്രാര്‍ത്ഥനാ മജ്‌ലിസിന് സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, നേതൃത്വം നല്‍കി. കെ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുസമദ് മുസ്‌ലിയാര്‍, സൈനുദ്ദീന്‍ ഫൈസി, അലി ഫൈസി, സുലൈമാന്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുറഹ്മാന്‍സഖാഫി,മുസ്തഫ സഖാഫി, ജമാലുദ്ദീന്‍ ലത്വീഫി സംസാരിച്ചു.
ബാല സമ്മേളനം വണ്ടൂര്‍ എ ഇ. എ എം സത്യന്‍ ഉദ്ഘാടനം ചെയ്തു. വി ടി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു, ആകാശവാണി ആര്‍ട്ടിസ്റ്റ് സി ടി എ റസാഖ് നേതൃത്വം നല്‍കി. സ്‌കൂള്‍ ലീഡര്‍ പി അഫ്‌സല്‍ സ്വാഗതവും, വി പി സ്വലിഹ് നന്ദിയും പറഞ്ഞു.
സോഷ്യല്‍ എജ്യുകേഷന്‍ മീറ്റ് എ പി അബ്ദുല്ല ബാഖവിയുടെ ആധ്യക്ഷതയില്‍ അഡ്വ. വി ഹുസൈന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ പി ജമാല്‍ കരുളായി, കെഅബ്ദുര്‍റഹീം, വി പി സുലൈമാന്‍, പി കോയ, ഇ ആഷിഖ് സംസാരിച്ചു.സാന്ത്വനം സ്‌നേഹ സ്പര്‍ശം സംഗമം എം കെ എം ബഷീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. നിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൂസ വള്ളിക്കാടന്‍ മുഖ്യാതിഥിതിയായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനി പി നാരായണന്‍ നമ്പീശന്‍, ശിവദാസന്‍ മാസ്റ്റര്‍, ഇ കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, നാലകത്ത് നാണുകുട്ടി, പി ടി കുഞ്ഞാലന്‍, പി പി കുട്ട്യാലി പഴയവാണിയമ്പലം, എന്നിവരെ അല്‍ഫുര്‍ഖാന്‍ ജനറല്‍ സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ആദരിച്ചു. പി എം ശറഫുദ്ദീന്‍, കെ പി ഉണ്ണികൃഷ്ണന്‍, നജ്മുദ്ദീന്‍ നാലകത്ത്, മുഹമ്മദ് റഫീഖ് അസ്ഹരി സംസാരിച്ചു.
സാന്ത്വനപദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. 12 രോഗികള്‍ സഹായം ഏറ്റുവാങ്ങി. ബുര്‍ദ്ദ മജ്‌ലിസ്,കുട്ടികളുടെ കലാപരിപാടികള്‍ക്ക് ടി പി ഷബീറലി, എ പി സഹല്‍,മുഹമ്മദ് ഷമീം നേതൃത്വം നല്‍കി.