‘സുന്നികളെ തളര്‍ത്താനുള്ള തത്പരകക്ഷികളുടെ ശ്രമങ്ങള്‍ വിലപ്പോകില്ല’

Posted on: April 9, 2013 6:05 am | Last updated: April 9, 2013 at 12:06 am

പാലക്കാട്: പ്രഗത്ഭ വാഗ്മി ഏലംകുളം അബ്ദുര്‍റശീദ് സഖാഫിക്കും സുന്നീ പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന വധശ്രമത്തിലും അക്രമത്തിലും സുന്നീ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജില്ലയില്‍ അടുത്ത കാലത്തായി സുന്നീ പണ്ഡിതര്‍ക്കും പ്രസ്ഥാനത്തിനുമെതിരെ തത്പര കക്ഷികള്‍ നടത്തുന്ന അപവാദ പ്രചാരണങ്ങളും വധശ്രമങ്ങളും സുന്നീ പ്രസ്ഥാന ശക്തിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും യോഗം പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാനാകാതെ അക്രമവും അപവാദ പ്രചാരണവും നടത്തി സുന്നീ പ്രസ്ഥാനത്തെ നിര്‍ജീവമാക്കാമെന്ന മോഹം നടപ്പാകില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ കെ സിറാജൂദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി, പി സി അശ്‌റഫ് സഖാഫി അരിയൂര്‍, കെ നൂര്‍മുഹമ്മദ് ഹാജി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അശറഫ് മമ്പാട്, തൗഫീഖ് അല്‍ഹസനി, ടി പി എം കുട്ടി മുസ്‌ലിയാര്‍ പങ്കെടുത്തു