ആദര്‍ശ സമ്മേളനവും ബുര്‍ദാമജ്‌ലിസും നടത്തി

Posted on: April 9, 2013 6:01 am | Last updated: April 8, 2013 at 11:02 pm

ഗൂഡല്ലൂര്‍: എസ് വൈ എസ്, എസ് എസ് എഫ് ഒന്നാംമൈല്‍ യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ ഒന്നാംമൈലില്‍ ആദര്‍ശ സമ്മേളനവും ബുര്‍ദാമജ്‌ലിസും നടത്തി. ഹുസൈന്‍ മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഒ അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ മതപ്രഭാഷണം നടത്തി. ബുര്‍ദാമജ്‌ലിസിന് ഹാഫിള് സ്വാദിഖലി അല്‍ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കി. ഇബ്രാഹീം സഅദി സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ എം പാടന്തറ, കോയ സഅദി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, സയ്യിദ് അന്‍വര്‍ സഅദി, ശിഹാബ് മദനി, സുഹൈല്‍ സഖാഫി, ഒ മുഹമ്മദ് ഹാജി, ബാപ്പുട്ടി മുസ്‌ലിയാര്‍, എല്‍ ഐ കുഞ്ഞാപ്പ ഹാജി, സി കെ മൊയ്തുപ്പ, അസൈനുപ്പ, കുഞ്ഞാന്‍ ഹാജി, പി എസ് ബാപ്പുട്ടി, കെ സി മൊയ്തീന്‍കുട്ടി ഹാജി, വി പി അഷ്‌റഫ് മുസ് ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ALSO READ  ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് പ്രൗഢമായി