സ്റ്റാലിനേയും മൂന്ന് എംഎല്‍എമാരേയും നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Posted on: April 8, 2013 2:25 pm | Last updated: April 8, 2013 at 2:25 pm

mk-stalinചെന്നൈ: ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനേയും മൂന്ന് ഡിഎംകെ എംഎല്‍എമാരേയും തമിഴ്‌നാട് നിയമസഭയില്‍ നിന്നും രണ്ടുദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റാലിനു പുറമെ ഗോവി ചെഴിയാന്‍, തങ്കം തെന്നരസു, മൊയ്തീന്‍ ഖാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് സസ്‌പെന്‍ഷനെന്ന് സ്പീക്കറര്‍ അറിയിച്ചു.
കാവേരി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയുടെ അവസാനം കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ വിലക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്പീക്കറുടെ ക്യാബിനു മുന്നില്‍ ഇരുന്ന് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നിയമ സഭാ മാര്‍ഷലുമാര്‍ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.