Connect with us

Malappuram

മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിനും നിയന്ത്രണത്തിനും വിധേയമാകണം: സ്പീക്കര്‍

Published

|

Last Updated

എടപ്പാള്‍: എല്ലാവരേയും വിമര്‍ശിക്കാന്‍ അധികാരമുള്ള മാധ്യമങ്ങള്‍ സ്വയംവിമര്‍ശനത്തിനും നിയന്ത്രണത്തിനും വിധേയമാകണമെന്ന് നിയമസഭാസ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. എടപ്പാളില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ ജെ യു) പൊന്നാനി താലൂക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധികളെ പോലും വിശകലനം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ മറ്റുള്ളവരുടെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്നതോടൊപ്പം സ്വന്തം പ്രവൃത്തികള്‍ക്ക് ഒരു ലക്ഷ്മണരേഖ വെക്കണം. ചടുലതയള്ള മാധ്യമ ലോകമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും അഭിമാനവും. എല്ലാറ്റിനും മുകളിലാണ് തങ്ങളെന്ന തോന്നല്‍ പലപ്പോഴും മാധ്യമങ്ങളെ അഹങ്കാരികളാക്കുന്നുണ്ട്. വിശ്വം തങ്ങളുടെ കാല്‍ചുവട്ടിലാണെന്ന തോന്നല്‍ അപകടകരമാണ്. അതേസമയം സാങ്കല്‍പ്പികമായ അതിര്‍വരമ്പ് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിര്‍ധനകുടുംബങ്ങള്‍ക്കുള്ള മലബാര്‍ ഗോള്‍ഡിന്റെ സാമ്പിത്തിക സഹായം സ്പീക്കര്‍ വിതരണം ചെയ്തു. പൊന്നാനി താലൂക്ക് പ്രസിഡണ്ട് എന്‍ സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞ പത്രപ്രവര്‍ത്തകരുടെ ഫോട്ടോ അനാഛാദനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു. വിവിധ മാധ്യമപുരസ്‌കാര ജേതാക്കളായ സുരേഷ് ബാബു, എനന്‍ സിറാജുദ്ദീന്‍, കെ വി നദീര്‍ എന്നിവര്‍ക്കുള്ള പുരസ്‌ക്കാരം പി ശ്രീരാമകൃഷ്ണ്‍ എം എല്‍ എ വിതരണം ചെയ്തു. പത്രപ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കെ ജെ യു സംസ്ഥാന സെക്രട്ടറി പി സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ ടി ജലീല്‍ എം എല്‍ എ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ ബാലകൃഷ്ണന്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മുസ്തഫ, കെ ജെ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ് തിരൂര്‍ ദിനേശ്, വൈസ് പ്രസിഡന്റ് വി സെയ്ത്, പി ടി അജയ്‌മോഹന്‍, പി ജ്യോതിഭാസ്, അഷ്‌റഫ് കോക്കൂര്‍, കെ എന്‍ ഉദയന്‍, ഹംസചുണ്ണാട്ട് പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവധ കലാ പരിപാടികളും നടന്നു.

---- facebook comment plugin here -----

Latest