അമിത് ഷാ പ്രതിയായ രണ്ടുകേസുകള്‍ ഒരുമിച്ച് വിചാരണ നടത്തണം: സുപ്രീം കോടതി

Posted on: April 8, 2013 12:55 pm | Last updated: April 8, 2013 at 1:00 pm

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ എന്നീ കേസുകളില്‍ പ്രതിയായ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ രണ്ടുകേസുകളിലും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ രണ്ടു സംഭവങ്ങളും ഒരേ ഗൂഡാലോചയുടെ ഫലമാണെന്നതുകൊണ്ടാണ് വിചാരണ ഒരുമിച്ചാക്കിയതെന്നും സുപ്രീംകോടതി പറഞ്ഞു. രണ്ടു കേസുകള്‍ക്കും സി ബി ഐ രണ്ടു കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ 2010ല്‍ മൂന്ന് മാസം തടവ് അനുഭവിച്ചിരുന്നു.

മോഡിയുടെ വലം കൈയായ അമിത്ഷാക്ക് കഴിഞ്ഞയാഴ്ചയാണ് ബി ജെ പി പാര്‍ലമെന്ററി കമ്മിറ്റിയില്‍ സെക്രട്ടറി സ്ഥാനം ലഭിച്ചത്.