ശശീന്ദ്രന്റെ കൊലപാതകം: സി ബി ഐ ക്കെതിരെ കോടതി

Posted on: April 8, 2013 12:36 pm | Last updated: April 8, 2013 at 3:51 pm

കൊച്ചി: മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്റെ മരണത്തെപ്പറ്റിയുള്ള സി ബി ഐ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കോടതി. ഇത് കൊലപാതകമാണോ എന്ന് സി ബി ഐ അന്വേഷിച്ചോ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസ് ഡയറിക്കൊപ്പം വെക്കാതിരുന്നത്. വി എം ബാലകൃഷ്ണന്റെ ഭീഷണി കാരണം കുടുംബത്തെ കൂടി രക്ഷിക്കാനാണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെങ്കില്‍ എന്തുകൊണ്ട് ഭാര്യയെ കൊന്നില്ല എന്നും കോടതി ചോദിച്ചു. ഇത്തരത്തില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ നിരവധി അന്വേഷണങ്ങള്‍ക്ക് പക്ഷേ സി ബി ഐക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു. ഇത് ആത്മഹത്യ ആണെന്ന നിഗമനത്തില്‍ മാത്രമാണ് തങ്ങളെത്തിയത് എന്നായിരുന്നു സി ബി ഐയുടെ മറുപടി.