ബിജി മോള്‍ എം എല്‍ എ പി ജെ ജോസഫിന്റെ കാര്‍ തടഞ്ഞു

Posted on: April 8, 2013 11:58 am | Last updated: April 8, 2013 at 11:58 am

BIJIMOL_DSC_0660-2തൊടുപുഴ: കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇ എസ് ബിജിമോള്‍ എ എല്‍ എ മന്ത്രി പി ജെ ജോസഫിന്റെ കാര്‍ തടഞ്ഞു. മന്ത്രി കര്‍ഷകരോട് മറുപടി പറഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനാലാണ് കസ്തൂരി രംഗന്‍ സംഘം മടങ്ങിയതെന്നാണ് വിശദീകരണം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍ കമ്മീഷനെ നിയോഗിച്ചത്.