കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

Posted on: April 7, 2013 7:05 pm | Last updated: April 8, 2013 at 11:53 pm
SHARE

IPLകൊല്‍ക്കത്ത: പുനെ വാരിയേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നൂറ് റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 12.2 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 43 റണ്‍സെടുത്ത മനന്‍ വോഹ്രയും 31 റണ്‍സെടുത്ത മന്‍ദീപ് സിംഗുമാണ് പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പൂനെക്ക് നിശ്ചിത ഇരുപത് ഓവറില്‍ 99 റണ്‍സെടുക്കാനേ ആയുള്ളൂ.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് പൂനെ തോല്‍ക്കുന്നത്. സണ്‍ റൈസേഴ്‌സിനെതിരെ 22 റണ്‍സിനായിരുന്നു പൂനെയുടെ പരാജയം.