‘അഗ്നി’-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted on: April 7, 2013 2:05 pm | Last updated: April 7, 2013 at 2:05 pm

Agni-2_Missiles_Lunch_indiaബാലസോര്‍ (ഒഡീഷ): ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ഭൂതബാലിസ്റ്റിക് മിസൈല്‍ ‘അഗ്നി’-2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഒഡീഷ തീരത്തിനടുത്ത വീലര്‍ ഐലന്റിലെ വിക്ഷേപണത്തറയില്‍ നിന്നാണ് ഇന്ന് രാവിലെ 10.20ന് വിക്ഷേപണം നടത്തിയത്.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഇത്. 2000 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ കൃത്യമായി എത്താന്‍ അഗ്നിക്ക് കഴിയും.