Eranakulam
യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കില്ല:ആന്റണി

കൊച്ചി:യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കില്ലെന്ന് കേന്ദ പ്രതിരോധ മന്ത്രി എ.കെ ആന്റണി. അത് ചെയ്യേണ്ടത്് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ മാത്രം സഹകരിക്കുമെന്നും ആന്റണി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്‌നങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ജനപിന്തുണയുള്ള മുന്നണി യുഡിഎഫ് ആണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. സ്വാഭാവികമായ കൂടിക്കാഴ്ചയാണെന്നും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----