Connect with us

Kozhikode

സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും ആക്രമണം; നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

പേരാമ്പ്ര: എടവരാട് കരുമാറത്ത് ജുമുഅ മസ്ജിദ് പരിസരത്ത് സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ വിഘടിത ആക്രമണം. പരുക്കേറ്റ മഹല്ല് കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെ നാല് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ജുമുഅ നിസ്‌കാരം കഴിഞ്ഞ്പുറത്തിറങ്ങിയ സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ ജീപ്പിലും മോട്ടോര്‍ സൈക്കിളിലുമായെത്തിയ പതിനഞ്ചോളം പേര്‍ വരുന്നഅക്രമി സംഘം വളഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ചേളാരി വിഭാഗക്കാരാണ് അക്രമത്തിന് പിന്നിലെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. മഹല്ല് കമ്മിറ്റി സെക്രട്ടറി ഈശ്വരന്‍ കൊയിലോത്ത് മൊയ്തീന്‍ (50), ചാന്തോത്ത് മുനീര്‍ (23), കാമ്പ്രത്ത് കുഞ്ഞമ്മദ്( 35) തൊടുവയല്‍ മുഹമ്മദ് (20) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.
മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നേരെത്തെയുണ്ടായിരുന്ന ചിലര്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ അസ്വാരസ്യം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയരുകയുണ്ടായി. എന്നാല്‍ സുന്നീ വിഭാഗം അന്യായമായ ഈ നിലപാട് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നും പറയുന്നു. എസ് എസ് എഫ് , എസ് വൈ എസ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന പ്രവണതയും ഈ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.