Connect with us

Palakkad

ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എം ബിന്ദു രാജിവെച്ചു

Published

|

Last Updated

പട്ടാമ്പി: ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എം ബിന്ദു രാജിവെച്ചു. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുശീലാദേവിക്കാണ് രാജിക്കത്ത് നല്‍കിയത്.സി പി എം പിന്തുണയോടെ കോണ്‍ഗ്രസ്‌വിമതരാണ് പഞ്ചായത്തില്‍ ഭരണം നടത്തിവന്നിരുന്നത്. കോണ്‍ഗ്രസ് വിമതയായ സി എം ബിന്ദു വൈകാതെ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നേക്കുമെന്നാണ് സൂചന. യു ഡി എഫ് ഭരിച്ചിരുന്ന ഗ്രാമപ്പഞ്ചായത്തില്‍ കഴിഞ്ഞ ജൂലായിലാണ് മുന്നണിധാരണപ്രകാരമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സംഗമായ സി എം ബിന്ദുവും മറ്റൊരംഗമായ കോരനും കൂറുമാറിയത്. തുടര്‍ന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബിന്ദു സി പി എം പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് സി —പി എം ബിന്ദുവിനെയും കോരനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഭരണം നഷ്ടമായതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സിലെ കെ പി ഷാഹിദിനോടും പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഷാഹിദിനെയും കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കുകയായിരുന്നു.ഇവര്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ചതിന്റെ ഭാഗമായാണ് പ്രസിഡന്റ് സിഎം ബിന്ദു രാജി നല്‍കിയതെന്നാണ് സൂചന. വൈകാതെ വൈസ് പ്രസിഡന്റും രാജി നല്‍കിയേയ്ക്കും. പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം രാജിവെച്ചുവന്നാല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

---- facebook comment plugin here -----

Latest