Connect with us

International

മുഷറഫിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

Published

|

Last Updated

ഇസ്‌ലാമാബാദ:മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നാമ നിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. മുഷറഫിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് പത്രിക തള്ളിയത്. ഇതോടെ ജനാതിപത്യ സംവിധാനത്തിലൂടെ വീണ്ടും പാക്കിസ്ഥാന്റെ തലപ്പത്തെത്താമെന്ന മുഷറിഫിന്‍രെ മോഹത്തിന് വിലങ്ങു തടിയായി. കസൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച പത്രികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.കറാച്ചി, ഇസ്‌ലാമാബാദ്ലു എന്നിവിടങ്ങളിലുള്‍പ്പടെ നാല് നാല് മണ്ഡലങ്ങളില്‍മുഷറഫ് പത്രിക സമര്‍പ്പിച്ചിരുന്നു. ഭരണഘടനയുടെ 62,63 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പില്‍  മല്‍സരിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.അഭിഭാഷകന്‍ ഉയര്‍ത്തിയ നിയമപ്രശ്‌നങ്ങള്‍ അംഗീകരിച്ച വരണാധികാരി മൊഹമ്മദ് സലീം നാമനിര്‍ദേശ പത്രിക തള്ളിയതായി വ്യക്തമാക്കുകയായിരുന്നു. മെയ് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ നിന്നാണ് മുഷറഫ് മത്സരിക്കുക്കാനിരുന്നത്.പരാജയം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു മുഷറഫ് നാല് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയത്.ബേനസീര്‍ ഭൂട്ടോക്ക് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാത്തതില്‍ പരാജയപ്പെട്ടതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിസ്ഥാനത്താണ് മുഷറഫ്.