സുദീപ്‌തോയുടെ മുറിവുകള്‍ ലാത്തികൊണ്ടുള്ളതല്ല:പോലീസ്

Posted on: April 4, 2013 6:07 pm | Last updated: April 4, 2013 at 7:08 pm

SFI NETHAVUകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.എഫ്.ഐ നേതാവ് സുദിപ്‌തോ ഗുപ്ത മരിച്ചത് സ്‌റ്റേഷനറി വസ്തുകൊണ്ട് തലക്ക് അടിയേറ്റതിനാലാണ് എന്ന് കൊല്‍ക്കത്ത പൊലീസ്. ഗുരുതമായ മുറിവുകളേറ്റാണ് സുദിപ്‌തോ ഗുപ്ത കൊല്ലപ്പെട്ടതെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് പൊലീസ് രംഗത്തു വന്നത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുദിപ്‌തോ കൊല്ലപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതിരോധത്തിലായിരുന്നു. ബസില്‍നിന്ന് തെറിച്ച് വീഴുമ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ചാണ് സുദിപ്‌തോയുടെ മരണമെന്നായിരുന്ന് പൊലീസ് നേരത്തെ പറഞ്ഞത്. എന്നാല്‍, പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പൊലീസ് ഭാഷ്യം ചോദ്യം ചെയ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പുതിയ ഭാഷ്യവുമായി പൊലീസ് രംഗത്തു വന്നത്.സുദിപ്‌തോയുടെ ശരീരത്തിലുണ്ടായ മുറിവുകള്‍ പൊലീസ് ലാത്തി കൊണ്ടോ ദണ്ഡു കൊണ്ടോ ഉണ്ടായതല്ലെന്ന് കൊല്‍ക്കത്ത ജോയിന്റ് പൊലീസ് കമീഷണര്‍ ജഓവിദ് ഷമീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തിമ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും വരാത്തതിനാല്‍ ഇക്കാര്യത്തില്‍ നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ കഴിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം സുതാര്യമായിരിക്കുമെന്നും അതിനുശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.