പിണറായിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തു

Posted on: April 4, 2013 5:58 pm | Last updated: April 4, 2013 at 5:59 pm

mv ragavanകണ്ണൂര്‍: തന്നെ സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്ന് എം.വി. രാഘവന്‍ വ്യക്തമാക്കി. ഇടത് ഐക്യം വേണമെന്ന തന്റെ നിലപാടുതന്നെയാണ് പിണറായിയും പങ്കുവെച്ചതെന്നും എം.വി.ആര്‍ പറഞ്ഞു. അതേസമയം സഹകരണ മേഖലയില്‍ നിന്ന് ആശുപത്രികളെ പറിച്ച് മാറ്റാനുള്ള സര്‍ക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് എം.വി രാഘവന്‍ പറഞ്ഞു.മര്യാദ കൊണ്ടുമാത്രമാണ് യു.ഡി.എഫില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.