കൊല്‍ക്കത്തയില്‍ എസ്എഫ്‌ഐ ബന്ദ്: ഗതാഗതം തടസ്സപ്പെട്ടു

Posted on: April 4, 2013 8:47 am | Last updated: April 4, 2013 at 9:12 am

sfiകൊല്‍ക്കത്ത: നേതാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ റോഡ് തടസ്സപ്പെടുത്തിയത് ഗതാഗതം താറുമാറാക്കി. ശക്തമായ പ്രതിഷേധമാണ് കൊല്‍ക്കത്തന്‍ തെരുവുകളില്‍ ആഞ്ഞടിക്കുന്നത്. ഇന്നലെ ആയിരങ്ങളാണ് മരണപ്പെട്ട എസ്എഫ്‌ഐ നേതാവിന്റെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്.

രബീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന സുദിപ്‌തോ ഗുപ്ത എന്ന എസ്എഫ്‌ഐ നേതാവ് രണ്ട് ദിവസം മുമ്പാണ് കൊല്ലപ്പെട്ടത്. കോളേജ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത സുദിപ്‌തോ ഗുപ്ത പോലീസ് മര്‍ദ്ദനം മൂലമാണ് കൊല്ലപ്പെട്ടതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. സംഭവത്തില്‍ എസ്എഫ്‌ഐ ആവശ്യപ്പെടുന്നത്.