Connect with us

Gulf

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു

Published

|

Last Updated

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണക്കുള്ള അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ലബനാനില്‍ നിന്നുള്ള എലിസബത്ത് കസ്സാബ് എഴുതി അറബ് യൂനിറ്റി സ്റ്റഡീസ് പുറത്തിറക്കിയ “സമകാലിക അറബ് ചിന്തകള്‍” എന്ന പുസ്തകത്തിന് ദേശീയ വികസന അവാര്‍ഡും മൊറോക്കോയിലെ ഹാദിര്‍ ഹദ്ജാമി എഴുതി കാസാബ്ലാങ്ക ദാര്‍ തൗബ്ക്കല്‍ പ്രസിദ്ധീകരിച്ച “ഡില്യൂസ് ഫിലോസഫി”ക്ക് യുവ ഗ്രന്ഥകാരനുള്ള അവാര്‍ഡും തുനീഷ്യയില്‍ നിന്നുള്ള ഫാത്തി മെസ്‌കിനി പരിഭാഷപ്പെടുത്തി ബൈറൂത്തിലെ ദാറുല്‍ കിതാബ് പ്രസിദ്ധീകരിച്ച “നിലനില്‍പും സമയവും” എന്ന ഗ്രന്ഥത്തിന് മികച്ച പരിഭാഷക്കുള്ള അവാര്‍ഡും നിരൂപണത്തിന് ഇറാഖി ഗ്രന്ഥകാരനായ അബ്ദുല്ല ഇബ്‌റാഹീമിന്റെ ചരിത്ര പഠനമായ “അന്തര്‍ ദര്‍ശന”വും അറബിയേതര ഗ്രന്ഥത്തിന് യു കെയിലെ മറീന വാര്‍നര്‍ എഴുതിയ “അറബിയേതര ഭാഷയിലെ അറബ് സംസ്‌കാരവും” അര്‍ഹമായി. പബ്ലിഷിംഗ് ആന്‍ഡ് ടെക്‌നോളജി അവാര്‍ഡ് കുവൈത്തിലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറിനു ലഭിച്ചു.അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് അല്‍ തയ്യിബ് കള്‍ച്ചറല്‍ പേഴ്‌സനാലിറ്റി ഓഫ് ഇയര്‍ അവാര്‍ഡിന് അര്‍ഹനായി. ഈജിപ്തിലെ ഗ്രാന്റ് മുഫ്തിയായി സേവനം ചെയ്ത വിശ്രുത പണ്ഡിതനാണ് ശൈഖ് അഹ്മദ്.2007ല്‍ അറബ് സാംസ്‌കാരിക ഉദ്ധാരണത്തിനാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന് തുടക്കം കുറിച്ചത്. എട്ട് വിഭാഗങ്ങളിലായി ഏഴ് മില്യണ്‍ ദിര്‍ഹമും കള്‍ച്ചറല്‍ പേഴ്‌സനാലിറ്റി അവാര്‍ഡിന് ഒരു മില്യണ്‍ ദിര്‍ഹമും സമ്മാനമായി നല്‍കും. ഏപ്രില്‍ 28ന് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയോടനുന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനദാനം നടക്കും. ഏഴാമത്തെ വര്‍ഷത്തെ അവാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ മേധാവി ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാനാണ് അവാര്‍ഡിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അധ്യക്ഷന്‍. അവാര്‍ഡ് പ്രഖ്യാപനം സംന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാഷനല്‍ ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജുമാ അല്‍ ഖുബൈസി, അവാര്‍ഡ് സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം, അവാര്‍ഡ് മാനേജര്‍ അബ്ദുല്ല മാജിദ് അല്‍ അലി സംബന്ധിച്ചു.

Latest