Connect with us

Kerala

സൗദി പ്രശ്‌നം: നാട്ടിലേക്ക് വരുന്നവര്‍ക്ക് എല്ലാ സഹായവും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നിതാഖാത് നിയമത്തെത്തുടര്‍ന്ന് നാട്ടിലേക്ക് വരുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് കയ്യിലിലില്ലാത്തവരെ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കും. ഇതിനായി നാലു ജില്ലകൡലെ കലക്ടറേറ്റുകളില്‍ പ്രത്യേക സെല്‍ തുടങ്ങും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇത് തുടങ്ങുക. പുതിയ നിയമപ്രകാരം ആരും നാട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ച പശ്ചാതലത്തില്‍ പുതിയ മന്ത്രി ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് ആലചനയോ ചര്‍ച്ചയോ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.