ഖാലിദ് മിശ്അല്‍ വീണ്ടും ഹമാസ് പ്രസിഡന്റ്

Posted on: April 3, 2013 8:31 am | Last updated: April 4, 2013 at 7:28 am

Khaled Meshaal

കെയ്‌റോ: ഫലസ്തീന്‍ വിമോചനപ്രസ്ഥാനമായ ഹമാസിന്റെ തലവനായി ഖാലിദ് മിശ്അല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെയ്‌റോയില്‍ ചേര്‍ന്ന ഹമാസ് ഷൂറാ കൗണ്‍സിലാണ് മിശ്അലിനെ വീണ്ടും തിരഞ്ഞെടുത്തത്. 2004ല്‍ ഹമാസ് തലവനായിരുന്ന ശൈഖ് അഹമ്മദ് യാസീനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതിന് തുടര്‍ന്നാണ് മിശ്അല്‍ ഹമാസ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്.

1956ല്‍ ഫലസ്തീനിലെ റാമല്ലക്കടുത്ത് സല്‍വാദ് ഖദാ ഗ്രാമത്തിലാണ് മിശ്അല്‍ ജനിച്ചത്. ഭൗതിക ശാസത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മിശ്അല്‍ വര്‍ഷങ്ങളായി സിറിയ,ജോര്‍ദ്ദാന്‍,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം ഗസ്സ സന്ദര്‍ശിച്ചിരുന്നു.