ഗാസയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി

Posted on: April 3, 2013 7:56 am | Last updated: April 3, 2013 at 7:57 am

gazaഗാസ:ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗാസാ മുനമ്പില്‍ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. ഇസ്രായേലിന്റെ തെക്കന്‍ പ്രദേശത്ത് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് പ്രതികാരമായാണ് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ വിശദീകരണം.
രണ്ട് വന്‍ തീവ്രവാദ കേന്ദ്രങ്ങളാണ് തങ്ങള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും ആക്രമണം കൃത്യമായിരുന്നെന്നും ഇസ്രായേല്‍ പട്ടാളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.