പെട്രോള്‍ വില ലിറ്ററിന് 85 പൈസ കുറച്ചു

Posted on: April 1, 2013 7:17 pm | Last updated: April 1, 2013 at 7:17 pm

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 85 പൈസ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. മാര്‍ച്ച് 15 ന് വാറ്റ് നികുതി ഉള്‍പ്പെടെ ലിറ്ററിന് 2.52 പൈസ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.