Connect with us

International

ഇറാഖില്‍ പോലീസ് ആസ്ഥാനത്തിന് നേരെ ബോംബാക്രമണം;ഏഴ് മരണം

Published

|

Last Updated

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ തിക്രിത്തില്‍ സര്‍ക്കാര്‍ കാര്യാലയത്തിന് നേരെ ചാവേറാക്രമണം. പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് ആസ്ഥാനം ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിലേക്ക് ടാങ്കര്‍ ലോറിയിലെത്തിയ ചാവേറുകളാണ് ആക്രമണം നടത്തിയത്. ഇന്നലെ പ്രാദേശിക സമയം രാവിലെയായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മാരക സ്‌ഫോടക വസ്തുകളുമായി എത്തിയ ടാങ്കര്‍ പ്രധാന കവാടത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു, ആക്രമണത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്‌ഫോടന സമയം കെട്ടിടത്തില്‍ സര്‍ക്കാര്‍ ജീവനക്കര്‍ ഇല്ലായിരുന്നുവെന്നും ഇത് മരണ സംഖ്യ കുറക്കാന്‍ കാരണമായെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു. ഏഴ് പോലീസുകാരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ബഗ്ദാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച കനത്ത സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഈ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് സര്‍ക്കാര്‍ മന്ദിരത്തിന് നേരെയുള്ള സ്‌ഫോടനമെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ മറ്റ് സര്‍ക്കാര്‍ കാര്യാലയങ്ങളിലും പോലീസ് ആസ്ഥാനങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രലായം നിര്‍ദേശം നല്‍കി.