Kozhikode
കുട്ടികളുടെ സമ്മേളനം ഇന്ന്
		
      																					
              
              
            ഓമശ്ശേരി: എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഓമശ്ശേരി ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന് തിരുവമ്പാടിയില്‍ നടക്കും. തിരുവമ്പാടി മര്‍കസുദ്ദഅ്‌വ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പരിപാടി ഡിവിഷന്‍ സംഘാടക സമിതി ചെയര്‍മാന്‍ വി പി നാസര്‍ സഖാഫി കരീറ്റിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. റാലി ബസ്സ്റ്റാന്‍ഡ് ചുറ്റി താഴെ തിരുവമ്പാടിയില്‍ സമാപിക്കും. എസ് ബി എസ് പുത്തൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് കെ തഖ്‌യുദ്ദീന്‍ സന്ദേശ പ്രഭാഷണം നടത്തും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
