Connect with us

Malappuram

ചേനപ്പാടി കോളനിക്കാര്‍ക്ക് സാന്ത്വന സ്പര്‍ശവുമായി യുവാക്കള്‍ രംഗത്ത്‌

Published

|

Last Updated

കാളികാവ്: ചോക്കാട് വനത്തിനുള്ളിലെ ചേനപ്പാടി കോളനിയിലെ ആദിവാസികള്‍ക്ക് യുവാക്കളുടെ കൈതാങ്ങ്. ശോച്യാവസ്ഥയിലുള്ള കോളനിയില്‍ നിലമ്പൂര്‍ കാടുകളിലേക്ക് നീങ്ങിയതായി സംശയിക്കുന്ന മാവോ വാദികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യുവാക്കളുടെ ഇടപെടല്‍. മികച്ച സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ച കാളികാവ് ഖുമൈനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് കോളനിക്കാര്‍ക്ക് സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്.

വീടുകള്‍ നഷ്ടപ്പെട്ട കോളനിയിലെ കുടിലുകള്‍ നിര്‍മിച്ചും ഭക്ഷണവും ഒരുക്കിയും യുവാക്കള്‍ ആദിവാസികള്‍ക്ക് പിന്തുണ നല്‍കി. പുറത്ത് നിന്ന് എത്തുന്നവരെകാളും എപ്പോഴും കൂടെ നില്‍ക്കാന്‍ നാട്ടുകാരായ ക്ലബ്ബ് പ്രവര്‍ത്തകരുണ്ടാകുമെന്ന് യുവാക്കള്‍ ആദിവാസികളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. മാവോ വാദികള്‍ക്ക് നുഴഞ്ഞ കറാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിലെ രഹസ്യ വിഭാഗം കോളനിയില്‍ പരിശോധന നടത്തിയിരുന്നു. വീടില്ലാത്തത് ഉള്‍പ്പടെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതവും മാവോ വാദികളുടെ ഭീഷണി ഉള്‍പ്പടെയുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഖുമൈനി ക്ലബ്ബ് പ്രവര്‍ത്തകരുടെ ഇടപെടലുണ്ടായിട്ടുള്ളത്.
വീടുകളുടെ നിര്‍മാണോദ്ഘാടനം ചോക്കാട് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അശ്‌റഫ് നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ നജീംബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി മജീദ്, ഭാരവാഹികളായ മൂസ, നാസര്‍, സുഫിയാന്‍ നേതൃത്വം നല്‍കി.