ചമ്രവട്ടം പുഴയോര പാതക്ക് 2.5 കോടിയുടെ ഭരണാനുമതി

Posted on: April 1, 2013 10:53 am | Last updated: April 1, 2013 at 10:53 am

chamraതിരൂര്‍: ചമ്രവട്ടം പുഴയോര സ്‌നേഹപാതക്ക് 2.5 കോടിരൂപയുടെ ഭരണാനുമതിയായതായി ഡോ. കെ ടി ജലീല്‍ എം എല്‍ എ അറിയിച്ചു. ചമ്രവട്ടം റെഗുലേറ്റര്‍ കംബ്രിഡ്ജിന്റെ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരുകിലോമീറ്റര്‍ ദൂരത്തില്‍ ഒരുക്കുന്ന പുഴയോര സ്‌നേഹപാതക്കാണ് ഭരണാനുമതിയായത്.
എം എല്‍ എയുടെ മണ്ഡലം ആസ്തി വികസനഫണ്ടില്‍ നിന്നാണ് ഇപ്പോള്‍ ഈ പദ്ധതിക്ക് തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ ഈ ടൂറിസം പ്രൊജക്റ്റിനായി 1.1 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സംസ്ഥാന ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.
നടപ്പാത, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ബോട്ട് യാത്രാ സംവിധാനം, ഓപ്പണ്‍ ഓഡിറ്റോറിയം, തുടങ്ങി മനോഹരങ്ങളായ വിനോദ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായി ഗോവയിലെ വാട്ടര്‍സ്‌പോര്‍സ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രൊജക്റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. 2.5കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് കെ ടി ജലീല്‍ എം എല്‍ എ അറിയിച്ചു.