റൈഡറുടെ ആരോഗ്യ നില മെച്ചപ്പെട്ടു

Posted on: March 31, 2013 6:37 pm | Last updated: March 31, 2013 at 6:37 pm

jessy riderവെല്ലിംഗ്ടണ്‍:ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. തനിക്ക് വന്ന സന്ദേശങ്ങളെല്ലാം താന്‍ വായിച്ചുവെന്നും തനിക്ക് തന്ന പിന്തുണക്ക് താനെന്നും ആരാധകരോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റൈഡറെ അജ്ഞാത സംഘം ക്രൈസ്റ്റ് ചര്‍ച്ചിലെ ബാറിന് മുന്നില്‍ വെച്ച് അക്രമിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.