ഇരുവൃക്കകളും തകര്‍ന്ന സജിനിക്ക് പ്രവാസികളുടെ സ്‌നേഹ സ്പര്‍ശം

Posted on: March 29, 2013 7:56 am | Last updated: March 29, 2013 at 7:56 am

ആനക്കര: ഇരുവൃക്കളും തകര്‍ന്ന് സജിനി എന്ന വീട്ടമ്മക്ക് പ്രവാസി കൂട്ടായ്മയുടെ സ്‌നേഹ സ്പര്‍ശം. ആനക്കരയിലെ വാടകവീട്ടില്‍ കഴിയുന്ന വട്ടംകുളം കൊടഞ്ചേരി പരേതനായ മാധവന്‍ ജാനകി ദമ്പതികളുടെ മകള്‍ സജിനി (41) ആണ് യു എ ഇയിലുളള ആനക്കര കൂട്ടായ്മയുടെ ആദ്യസഹായം എത്തിയത്. കൂട്ടായ്മ സ്വരൂപിച്ച ആദ്യ വിഹിതം ടി വി മുഹമ്മദ് ഇക്ബാല്‍, പി പി മുസ്തഫ, മുസ്തഫ എന്നിവര്‍ ഇവരുടെ വീട്ടിലെത്തി നല്‍കി.ആനക്കര മേഖലയിലുളള പാവപ്പെട്ടകുടുംബങ്ങളെയും രോഗികളായവരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിച്ചതാണ് ആനക്കര കൂട്ടായ്മ. ഇരു വൃക്കകളും തകര്‍ന്ന് പട്ടിണിയും പരിവട്ടവുമായി മരണത്തോട് മല്ലടിച്ചുകഴിയുകയാണ് സജിനി. ഇപ്പോള്‍ ഇരുകാലിലും നീരുവന്ന് പരസഹായമില്ലാതെ എണീക്കാന്‍ പോലും കഴിയാതെ കിടക്കുകയാണ്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കുമ്പിടി പാലിയേറ്റീവും സഹായവുമായി രംഗത്ത് വന്നിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി അസുഖംബാധിച്ച് കിടക്കാന്‍ തുടങ്ങിയിട്ട്. വീവാഹിതയായ സജിനിക്ക് ഹരിത, ശ്രൂതി എന്നീ രണ്ട് കുട്ടികളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സജിനി അസുഖത്തിനിടയിലും ലോട്ടറിവില്‍പ്പന നടത്തിയാണ് രണ്ട് കുട്ടികടങ്ങുന്നകുടുംബത്തിന്റെപട്ടിണിമാറ്റിയിരുന്നത്. അസുഖം കൂടിയതോടെ ഇരുകാലിലും നീരുവന്ന്പുറത്തേക്കിറങ്ങാന്‍ കഴിയാതായി