അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ഖത്തറില്‍ ഇന്ന് തുടക്കമാകും

Posted on: March 28, 2013 2:16 pm | Last updated: March 28, 2013 at 6:23 pm

food melaദോഹ: അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ഖത്തറില്‍ ഇന്ന് തുടക്കമാകും. ഖത്തറിലെ ഇസ്‌ലാമിക് മ്യൂസിയം പാര്‍ക്കില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നാല് ദിവസം നീണ്ട് നില്‍ക്കുന്ന മേള തുടങ്ങുന്നത്. മേളയുടെ ഭാഗമായി ഖത്തറിലെ വിവിധ നക്ഷത്ര ഹോട്ടലുകളില്‍ പ്രത്യേക തരം ഭക്ഷണം ഒരുക്കുന്നുണ്ട്. ഖത്തര്‍ എയര്‍ വെയ്‌സും,ഖത്തര്‍ ടൂറിസ്റ്റ് അതോറിറ്റിയുമാണ് മേള ഒരുക്കുന്നത്. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് തീന്‍മേശ ഒരുക്കിക്കഴിഞ്ഞു. 24 കസേരയുള്ള തീന്‍മേശയില്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിച്ച് ഭക്ഷണം കഴിക്കാനാവും. രാവിലെ ഒമ്പത് മുതല്‍ രാത്രി 10 മണിവരെ മേള നീണ്ട് നില്‍ക്കും. കുടുംബസമേതം എത്തുന്നവര്‍ക്ക പ്രത്യേക സൗകര്യമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.