Connect with us

Kozhikode

എസ് എസ് എഫ് സമ്മേളന പെട്ടിവരവ് വ്യാഴാഴ്ച കൊയിലാണ്ടിയില്‍

Published

|

Last Updated

കോഴിക്കോട്: സമരമാണ് ജീവിതം പ്രമേയത്തില്‍ എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ധനശേഖരണാര്‍ഥം യൂനിറ്റുകളില്‍ സ്ഥാപിച്ച സമ്മേളന പെട്ടികള്‍ നാളെ കൊയിലാണ്ടിയില്‍ എത്തിക്കും. സെക്ടര്‍ ഐ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ യൂനിറ്റുകളില്‍ നിന്ന് ബൈക്ക് റാലിയായാണ് പെട്ടികള്‍ കൊണ്ടുവരിക. ജില്ലയിലെ ആയിരത്തോളം യൂനിറ്റുകളില്‍ നിന്ന് ഐ ടീം അംഗങ്ങള്‍ വൈകീട്ട് മൂന്നിന് കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ സംഗമിക്കും. അവിടെ നിന്ന് കൊയിലാണ്ടി ഹാര്‍ബറില്‍ സജ്ജീകരിച്ച സമ്മേളന നഗരിയിലേക്ക് പെട്ടികളെത്തിക്കും. ജില്ലാ ഐ ടീം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും.
ധനാഗമ മാര്‍ഗമെന്നതിലുപരി മികച്ച പ്രചാരണ മാധ്യമം എന്ന നിലയില്‍ പ്രശംസ നേടിയ വിവിധ രൂപഭാവത്തിലുള്ള സമ്മേളന പെട്ടികള്‍ വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ നഗരിയില്‍ പ്രദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. എസ് എസ് എഫ് ദേശീയ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. വി അബ്ദുല്‍ ജലീല്‍ സഖാഫി, സി എച്ച് റഹ്മത്തുല്ല സഖാഫി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, കെ അബ്ദുല്‍ കലാം, കെ എ നാസര്‍ ചെറുവാടി പ്രസംഗിക്കും. സയ്യിദ് സൈന്‍ ബാഫഖി, അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, പി വി അഹ്മദ് കബീര്‍, കെ റാശിദ് ബുഖാരി, അബ്ദുല്‍ കരീം നിസാമി സംബന്ധിക്കും.