സി എ ആറില്‍ ഫ്രഞ്ച് സേനയുടെ വെടിയേറ്റ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

Posted on: March 26, 2013 11:17 am | Last updated: March 27, 2013 at 11:00 am
SHARE

pirhayati20130325221916453പാരീസ്: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് (സി എ ആര്‍) തലസ്ഥാനമായ ബങ്കുയിയിലെ വിമാനത്താവളത്തില്‍ വിമതര്‍ക്കു നേരെ ഫ്രഞ്ച് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങളിലായി വിമാനത്താവളത്തിലേക്ക് എത്തിയ വിമതര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരു ഇന്ത്യക്കാരനും കനേഡിയന്‍ പൗരനും പരുക്കേറ്റിട്ടുണ്ട്.