ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

Posted on: March 25, 2013 11:14 pm | Last updated: March 25, 2013 at 11:14 pm
SHARE

തിരുവനന്തപുരം: വെള്ളനാട് വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വിനോദയാത്രക്ക് പോയി ഇടുക്കിയില്‍ വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കോട്ടയം മെഡിക്കല്‍ കോളജ്, പെരുമ്പാവൂര്‍, കോതമംഗലം ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ അടിമാലിയിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയും അടിമാലി സന്ദര്‍ശിക്കുന്നുണ്ട്. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജെ ലതയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യാര്‍ഥികളുടെ മരണത്തില്‍ മന്ത്രി അനുശോചിച്ചു.