Connect with us

Gulf

ഒമാനില്‍ ഈത്തപ്പഴം ഉത്പാദനത്തില്‍ വര്‍ധനവ്‌

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ ഈത്തപ്പഴം ഉത്പാദനത്തില്‍ വര്‍ധനവ്. 2012ല്‍ 4,111 ടണ്‍ ഈത്തപ്പഴം ഉത്പാദിപ്പിച്ച് 2011നേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഒമാന്റെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത് 1,498,000 റിയാലിന്റെ ഈത്തപ്പഴമാണ്. ബാതിന, ശര്‍ഖിയ ഘവര്‍ണറേറ്റുകളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ക്ക് ഈത്തപ്പഴം വിളവ് ലഭിച്ചത്.
രാജ്യത്തിന്റെ വര്‍ധിച്ച് വരുന്ന ഈന്തപ്പന കൃഷിയെക്കുറിച്ച് പഠനം നടത്തുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ട്. അവരുടെ രാജ്യങ്ങളില്‍ ഈന്തപ്പന കൃഷി ആരംഭിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സംഘം പഠനം നടത്തിയതായി മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയരക്ടര്‍ ജനറല്‍ ഖാമിസ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഫര്‍സി പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ 60645 ചാക്ക് ഈന്തപ്പഴം വിളവെടുത്തിട്ടുണ്ട്. 4111,530 ടണ്‍ ആണ് വിപണിയിലെത്തിച്ചത്. 1104 വിതരണക്കാരിലൂടെയാണ് ഇത് മാര്‍ക്കറ്റുകളില്‍ വിതരണം നടത്തിയത്.
രാജ്യത്തെ മൊത്തം ഈത്തപ്പഴം ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസം പകരമെന്നും, വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുമെന്നും ഖാമിസ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഫര്‍സി പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2012ല്‍ വര്‍ധിച്ചിട്ടുണ്ട്. 853,725 ടണ്‍ ഈത്തപ്പഴമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. 294.090 റിയാലിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. 2011ല്‍ നിന്നും 2,000 ചാക്കിന്റെ വര്‍ധനവാണ് 2012ല്‍ ഉത്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഉത്പാദനത്തില്‍ 50 ശതമാനം വര്‍ധനവുണ്ടാക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും ഖാമിസ് ബിന്‍ അബ്ദുല്ലാഹ് അല്‍ ഫര്‍സി കൂട്ടിച്ചേര്‍ത്തു.

Latest