ഒരു കുമ്പിള്‍ പഞ്ചസാരയുമായി പതിനായിരങ്ങള്‍ പങ്കാളികളായി

Posted on: March 25, 2013 8:15 am | Last updated: March 26, 2013 at 8:46 am
SHARE

ssf 49thമലപ്പുറം: എസ് എസ് എഫ് പഞ്ചസാര സമാഹരണ ദിനമായ ഇന്നലെ ജില്ലയില്‍ പതിനായിരങ്ങളാണ് ഒരു കുമ്പിള്‍ പഞ്ചസാരയുമായി യൂനിറ്റുകളില്‍ പങ്കാളികളായത്.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള്‍ പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്‌സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.