മെമു ട്രെയിനില്‍ പീഡന ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Posted on: March 24, 2013 3:04 pm | Last updated: March 25, 2013 at 1:18 am
SHARE

culprit

തൃശൂര്‍: സര്‍വീസ് തുടങ്ങി മണിക്കൂറുകള്‍ക്കകം മെമു ട്രെയിനില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. തമിഴ്‌നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.45ന് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന മെമുവില്‍ പുതുക്കാട് സ്റ്റേഷന്‍ എത്തുന്നതിന് മുമ്പാണ് 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തഞ്ചാവൂര്‍ സ്വദേശിയായ ശെല്‍വന്‍(22)ആണ് അറസ്റ്റിലായത്.
പൂങ്കന്നം സ്വദേശിയായ പെണ്‍കുട്ടി എറണാകുളത്തേക്കാണ് ട്രെയിനില്‍ കയറിയത്. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസിന് വിവരം നല്‍കുകയായിരുന്നു. പുതുക്കാട്ടേക്കുള്ള 14 കിലോമീറ്ററിനുള്ളില്‍ ഒല്ലൂരില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച തൃശൂര്‍ -എറണാകുളം മെമു ശനിയാഴ്ച ഉച്ചക്കാണ് എറണാകുളത്ത് നിന്ന് കന്നിയാത്ര ആരംഭിച്ചത്. സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി നടപടികളെടുത്തതായി ജനപ്രതിനിധികളും റെയില്‍വേയും പറയുന്നുണ്ടെങ്കിലും പുതിയ മെമു ട്രെയിനിലും ആവശ്യത്തിന് പോലീസില്ലെന്നതാണ് വസ്തുത.