Connect with us

Malappuram

പാമ്പ് കാറില്‍ കയറി കൂടി; പൊല്ലാപ്പിലായി നാട്ടുകാര്‍

Published

|

Last Updated

തിരൂരങ്ങാടി: കാറില്‍ പാമ്പിനെ കണ്ടത് ചെമ്മാട് ടൗണില്‍ ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ ചെമ്മാട് ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം.
റോഡരുകില്‍ നിര്‍ത്തിയ കക്കാട് പൂങ്ങാടന്‍ ശമീറിന്റെ മാരുതി വേഗ്‌നര്‍ കാറിലേക്ക് തൊട്ടടുത്ത ചെങ്കല്‍ അട്ടിവെച്ചതില്‍ നിന്ന് പാമ്പ് കയറുന്നതായി ചിലര്‍ കാണുകയായിരുന്നു. ഈ സമയം കാറില്‍ സ്ത്രീകളും ഉണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാര്‍ കാറില്‍ നിന്നിറങ്ങി. തടിച്ചുകൂടിയ നാട്ടുകാര്‍ ഏറെ നേരം കാറില്‍ അരിച്ച് പെറുക്കിയെങ്കിലും പാമ്പിനെ കാണാനായില്ല. അവസാനം കാറിന്റെ അടിയിലൂടെ പാമ്പ് പുറത്തേക്ക് ഇഴയുകയായിരുന്നു. ഒരു മീറ്റര്‍ നീളമുള്ള ചുരുട്ട എന്ന പാമ്പായിരുന്നു നാട്ടുകാരെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയത്.