മിയാമി മാസ്റ്റര്‍: സോംദേവ് രണ്ടാം റൗണ്ടില്‍

Posted on: March 21, 2013 2:03 pm | Last updated: March 21, 2013 at 3:49 pm

miyamiമിയാമി: എ.ടി.പി മിയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സോംദേവ് വര്‍മ്മന്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ സെറ്റില്‍ 4-6ന് നഷ്ടപ്പെട്ടതിന് ശേഷമാണ് സോംദേവ് മികവ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ 7-6 ന് നേടിയ സോംദേവ് മൂന്നാം സെറ്റില്‍ 6-2ന് അനായാസം കീഴ്‌പ്പെടുത്തി. ഫിലിസിയാനോ ലോപ്പസ് ആണ് രണ്ടാം റൗണ്ടിലെ സോംദേവിന്റെ എതിരാളി. ലോപ്പസ് 34ാം റാങ്ക് കാരനാണ്. റാങ്കിംഗില്‍ 254ാം സ്ഥാനത്താണ് സോംദേവ്. പരിക്കില്‍ നിന്നും മുക്തി നേടിയ സോംദേവ് ഇപ്പോള്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കയാണ്.