ശ്രീലങ്കന്‍ പ്രശ്നം: യു പി എക്ക് തൃണമൂലിന്റെ പിന്തുണ?

Posted on: March 20, 2013 8:56 pm | Last updated: March 21, 2013 at 10:18 am
SHARE

trinamool
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യു പി എക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ എ്ന്ത് നിലപാട് സ്വീകരിച്ചാലും യു പി എയെ പിന്തുണക്കുമെന്ന സൂചനാണ് തൃണമൂല്‍ നല്‍കിയത്. സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ട്വിറ്ററിലെ പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേന്ദ്ര ഗവണ്‍മെന്റിനോടൊപ്പം നിന്ന തങ്ങള്‍ ഈ പ്രശ്‌നത്തിലും ഗവണ്‍മെന്റിനൊപ്പമുണ്ടാകുമെന്നാണ് ട്വിറ്ററില്‍ പറയുന്നത്. പാര്‍ലിമെന്ററി കാര്യ മന്ത്രി കമല്‍ നാഥ് മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെയുള്ള പ്രഖ്യാപനം.
അതേസമയം ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ തങ്ങള്‍ക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും തമിഴ് വികാരം മാനിക്കുന്നുവെന്നും ട്വീറ്ററില്‍ വ്യക്തമാക്കുന്നുണ്ട്.