പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി

Posted on: March 15, 2013 1:26 pm | Last updated: March 16, 2013 at 8:05 am
SHARE

maniതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായമാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ബജറ്റില്‍ വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തത് കാരണം യവജനങ്ങളെ ഇത് ബാധിക്കില്ല. ഇവര്‍ക്ക് ഭാവിയില്‍ ഇത് ഗുണകരമാകുമെന്നാണ് ബജറ്റില്‍ പറയുന്നത്. ബജറ്റ് അവതരണത്തിനിടെ ഇക്കാര്യം ധനമന്ത്രി കെ എം മാണി വായിച്ചിരുന്നില്ല. ഇക്കാര്യം ഉള്‍ക്കൊള്ളുന്ന കാര്യം ഒഴിവാക്കിയാണ് ബജറ്റ് അവതരിപ്പിച്ചത്. പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.