Connect with us

Kozhikode

എസ് എം എ മേഖലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കമാകും

Published

|

Last Updated

കോഴിക്കോട്: മഹല്ല് ഉണരുന്നു എന്ന ശീര്‍ഷകത്തില്‍ സുന്നി മേഖലാ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ നാളെ തുടക്കം. ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ മഹല്ല്, മദ്‌റസ, സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ച് കമ്മിറ്റി ഭാരവാഹികള്‍, ഖാസി, ഖത്തീബ്, മദ്‌റസാ അധ്യാപകര്‍ ഓരോ യൂനിറ്റില്‍ നിന്ന് പങ്കെടുക്കും.
നാളെ രാവിലെ ഒമ്പതിന് ചെറുവണ്ണൂരില്‍ ഫറോക്ക് മേഖലാ സമ്മേളനത്തോടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുക. അതത് മേഖലാ പ്രസിഡന്റുമാരുടെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുക.
ചെറുവണ്ണൂരില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം സാദാത്ത് നഗറില്‍ ബാലുശ്ശേരി മേഖലാ സമ്മേളനം പി ടി എ റഹീം എം എല്‍ എയും കോഴിക്കോട് സമ്മേളനം ഇഅ്‌യാഹുല്‍ ഉലൂം മദ്‌റസയില്‍ എസ് എം എ ജില്ലാ പ്രസിഡന്റ് വി എം കോയ മാസ്റ്ററും മാവൂര്‍ മഹഌറയില്‍ കുറ്റിക്കാട്ടൂര്‍ മേഖലാ സമ്മേളനം ഹസന്‍ തങ്ങളും ഉദ്ഘാടനം ചെയ്യും.
കാരശ്ശേരിയില്‍ മുക്കം മേഖലാ സമ്മേളനം എ കെ ഇസ്മായില്‍ വഫയും ഓമശ്ശേരി മേഖലാ സമ്മേളനം ബഷീര്‍ ഫൈസി വെണ്ണക്കോടും ഉദ്ഘാടനം ചെയ്യും.
17ന് കക്കോടി ബസാര്‍ എം ഐ എല്‍ പി സ്‌കൂളില്‍ കക്കോടി മേഖലാ സമ്മേളനം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചക്ക് രണ്ടിന് കുറ്റിയാടി യില്‍ മേഖലാ സമ്മേളനം നടക്കും.
24ന് താമരശ്ശേരി മേഖലാ സമ്മേളനം താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും.
ഇത് സംബന്ധിച്ച് ചേര്‍ന്ന എസ് എം എ മേഖലാ പ്രസിഡന്റുമാരുടെ യോഗത്തില്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ പി ബീരാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കോയ മാസ്റ്റര്‍, അബ്ദുര്‍റസാക്ക് ഹാജി നല്ലളം, ഇദ്‌രീസ് കുറ്റിക്കാട്ടൂര്‍, മൂസ മാസ്റ്റര്‍, സി പി മൂസക്കോയ വി എന്‍ ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ, ബശീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

 

Latest