ജാമ്യ കാലാവധി അവസാനിച്ചു;മഅദനി ഇന്ന് ജയിലിലേക്ക് മടങ്ങും

Posted on: March 13, 2013 8:54 am | Last updated: March 13, 2013 at 9:55 am
SHARE

madaniകൊല്ലം; ജാമ്യ കാലാവധി അവസാനിക്കുന്ന അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് ബാംഗ്ലൂര്‍ ജയിലിലേക്ക് മടങ്ങും. 5.45നുള്ള ഇന്റിഗോ വിമാനത്തില്‍ മഅദനി ബാംഗ്ലൂരിലേക്ക്‌ യാത്ര തിരിക്കും. ഈ മാസം ഒമ്പതിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മഅദനി എത്തിയത്. ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് 2010 ഓഗസ്റ്റ് 17ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മഅദനി രണ്ടര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ജാമ്യം നേടി കേരളത്തിലെത്തുന്നത്. കര്‍ണാടക പോലീസിന്റേയും കേരളാ പോലീസിന്റെയും അകമ്പടിയോടെയാണ് മഅദനി യാത്ര തിരിക്കുക.