ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍; അഡ്വ. വൈ എ റഹീം പ്രസിഡന്റ്

Posted on: March 9, 2013 1:03 pm | Last updated: March 9, 2013 at 1:03 pm

ഷാര്‍ജ:ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒ ഐ സി സി, കെ എം സി സി നേതൃത്വം നല്‍കിയ മുന്നണി വിജയിച്ചു. വിജയിച്ച സ്ഥാനാര്‍ഥികള്‍: അഡ്വ. വൈ എ റഹീം (പ്രസി.), കെ ബാലകൃഷ്ണന്‍ (ജന. സെക്ര.), മാത്യു ജോണ്‍ (വൈസ് പ്രസി.), അഡ്വ. അജി കുര്യാക്കോസ് (ജോ. ജന. സെക്ര.), എ എം അമീര്‍ (ട്രഷ.), കെ എം അബ്ദുല്‍ മനാഫ് (ജോ. ട്രഷ.), പവിത്രന്‍ നിട്ടൂര്‍ (ഓഡി.), അനില്‍ വാര്യര്‍, ബാബു വര്‍ഗീസ്, ഇ വൈ സുധീര്‍, കെ പി ഗോപാലകൃഷ്ണന്‍, എച്ച് അബ്ദുല്‍ കരീം, കെ വി യാസിം, പി എസ് രഘൂത്തമന്‍. മാസ് നേതൃത്വം നല്‍കിയ മുന്നണിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു വിഭാഗം ഒ ഐ സി സിയും മാസും ഒരുമിച്ചാണ് മത്സരിച്ചത്. കെ എം സി സി എതിര്‍പക്ഷത്തായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ജന. സെക്രട്ടറി ബിജു സോമന്‍ അടക്കം മാസ് മുന്നണിയിലെ എഎല്ലാവരും തോറ്റു. ഒ ഐ സി സിക്കും കെ എം സി സിക്കും ഒറ്റക്കെട്ടായി മത്സരിക്കാന്‍ കഴിഞ്ഞതാണ് വിജയത്തിനു നിദാനമായതെന്ന് അഡ്വ. വൈ എ റഹീം പറഞ്ഞു.
ഇന്നലെ രാവിലെ 8.45 ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്മ്യൂണിറ്റിഹാളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച ജുമുഅക്കു മുന്നോടിയായി 11.30നു ക്ലോസ് ചെയ്തപ്പോള്‍ 756 അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഉച്ചക്കു ശേഷം 1.30നു വീണ്ടും വോട്ടെടുപ്പ് പുന:രാരംഭിച്ചു. വൈകുന്നേരം അഞ്ചിന് പോളിഗ് അവസാനിച്ചു. മൊത്തം 1468 അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും പ്രസിഡന്റ് അഡ്വ. വൈ എ റഹീം നന്ദി അറിയിച്ചു. എന്‍ ആര്‍ ഐ ഫോറം, ഐ എം സി സി, എക്കോ ഷാര്‍ജ, മസ്‌കോത്ത്, യുവകലാസാഹിതി, സൗഹൃദവേദി, മാല്‍ക്കോ, പ്രിയദര്‍ശിനി എന്നീ സംഘടനകള്‍ മാസ് മുന്നണിയിലെയും ഒ ഐ സി സി, കെ എം സി സി, ഐ ഒ സി അജ്മാന്‍, പ്രിയദര്‍ശിനിയിലെ ഒരു വിഭാഗം, ദുബൈ ഐ ഒ സി തുടങ്ങിയ സംഘടനകള്‍ ഒ ഐ സി സി മുന്നണിയിലും പെടുന്നു.