ഈജിപ്ത് തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

Posted on: March 7, 2013 9:18 pm | Last updated: March 7, 2013 at 9:22 pm
SHARE

eagipthകെയ്‌റോ;ഏപ്രില്‍22ന്‌ ഈജിപ്തില്‍ നടക്കാനിരുന്ന പൊതു തിരഞ്ഞെടുപ്പ് കെയ്‌റോയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത പാര്‍ലമെന്റിന്റെ ഉപസഭയായ ഷൂറാ കൗണ്‍സില്‍ അന്തിമ പരിശോധനക്കുവേണ്ടി സുപ്രീം കോടതിയിലേക്ക് തിരിച്ചയച്ചതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണം. അതേ സമയം കോടതി വിധി അംഗീകരിക്കുന്നുവെന്നും പ്രസിഡന്റ് മുഹമ്മദ് മുര്‍സി പറഞ്ഞു.