മുക്കത്തെ ട്രാവല്‍സില്‍ റെയ്ഡ്; വിസ നല്‍കി മൂന്ന് പേരെ വഞ്ചിച്ചതായി പരാതി

Posted on: March 7, 2013 2:50 pm | Last updated: March 7, 2013 at 2:50 pm
SHARE

മുക്കം: ചെറുവാടി, മുക്കം പ്രദേശങ്ങളിലെ 18 പേരെ മുക്കത്തെ ട്രാവല്‍ ഏജന്‍സി വഞ്ചിച്ചതായി പരാതി. വഞ്ചിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് മുക്കത്തെ ട്രാവല്‍സില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. മാസത്തില്‍ 2800 റിയാല്‍ ശമ്പളം കിട്ടുമെന്ന വാഗ്ദാനം നല്‍കിയാണ് വിസ നല്‍കിയതെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ 1350 റിയാല്‍ മാത്രമാണ് ലഭിച്ചത്. രണ്ട് മാസത്തിന് ശേഷം 17 പേര്‍ തിരിച്ചു പോന്നു. ഇവര്‍ ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയും 25000 രൂപ നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡി വൈ എസ് പി വി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രാവല്‍സില്‍ റെയ്ഡ് നടത്തിയത് ട്രാവല്‍സ് ഉടമകളായ ഗഫൂര്‍, സുധീര്‍ബാബു എന്നിവരുടെ പേരില്‍ മുക്കം പോലീസ് കേസെടുത്തു. കൊടുവള്ളി സി ഐ ഇ സുനില്‍ കുമാര്‍, മുക്കം എസ് ഐ മുഹമ്മദ് റെയ്ഡിന് നേതൃത്വം നല്‍കി.