വീഡിയോകോണ്‍ 4ജി ഈ വര്‍ഷം അവസാനം

Posted on: March 4, 2013 6:24 pm | Last updated: March 4, 2013 at 6:24 pm
SHARE

vediocone 4gമുംബൈ: വീഡിയോ കോണിന്റെ 4ജി സര്‍വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും. ഇതിനായി നോക്കിയ സീമണ്‍സ് നെറ്റ്‌വര്‍ക്കുമായി കരാര്‍ ഒപ്പിട്ടതായി വീഡിയോകോണ്‍ മൊബൈല്‍ സര്‍വീസ് ഡയറക്ടര്‍ സി ഇ ഒ അരവിന്ദ് ബാലി പറഞ്ഞു.
രാജ്യത്തെ ആറ് ടെലികോം സര്‍ക്കിളുകളിലാണ് സേവനം ആരംഭിക്കുക. ബീഹാര്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ഈസ്റ്റ്, ഉത്തര്‍പ്രദേശ് വെസ്റ്റ് എന്നിവിടങ്ങളില്‍ 4ജി സേവനം തുടങ്ങുന്നതിന് വീഡിയോകോണ്‍ കഴിഞ്ഞ വര്‍ഷം സ്‌പെക്ട്രം ലൈസന്‍സ് നേടിയിരുന്നു. 2221.44 കോടി രൂപക്കാണ് വിഡിയോകോണ്‍ സ്‌പെക്ട്രം നേടിയത്.