റാഫേല്‍ നദാലിന് മെക്‌സിക്കന്‍ ഓപണ്‍

Posted on: March 4, 2013 3:55 pm | Last updated: March 4, 2013 at 4:09 pm
SHARE

049b52b6-f322-44bb-b20d-a2362da5a7bfnews.ap.org_t940അകാപുല്‍കോ (മെക്‌സിക്കോ): ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ സ്വന്തം നാട്ടുകാരന്‍ ഡേവിഡ് ഫെററെ തോല്‍പിച്ച് റാഫേല്‍ നദാല്‍ മെക്‌സിക്കന്‍ ഓപണില്‍ വിജയിയായി. സ്‌കോര്‍ 6-0, 6-2. ഫെറര്‍ 3 തവണ മെക്‌സിക്കെ ഓപ്പണ്‍ ചാമ്പ്യനാണ്.

എന്നാല്‍ ഇത്തവണ നദാലിന്റെ കരുത്തിന് മുന്നില്‍ ഫെറര്‍ നിഷ്പ്രഭനായി.

വനിതാ വിഭാഗത്തില്‍ ഇറ്റലിയുടെ സാറാ ഇറാനി സ്‌പെയിനിന്റെ കാര്‍ലാ സുവാറസിനെ തോല്‍പിച്ച് കിരീടം നേടി. സ്‌കോര്‍ 6-0, 6-4.